Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sharaf U Dheen

മൂ​ന്നാം ചി​ത്ര​ത്തി​ന് തു​ട​ക്ക​മി​ട്ട് ഇ​ന്ത്യ​ൻ സി​നി​മാ ക​മ്പ​നി; ഷ​റ​ഫു​ദ്ദീ​നും അ​ല​ൻ ബി​ൻ സി​റാ​ജും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ  

ടോ​വി​നോ തോ​മ​സ് നാ​യ​ക​നാ​യ ന​രി​വേ​ട്ട​യ്ക്ക് ശേ​ഷം പു​തി​യ ചി​ത്ര​വു​മാ​യി ഇ​ന്ത്യ​ൻ സി​നി​മാ ക​മ്പ​നി. ടി​പ്പു​ഷാ​ൻ വി.​ഇ, ഷി​യാ​സ് ഹ​സ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഇ​ന്ത്യ​ൻ സി​നി​മാ ക​മ്പ​നി​യു​ടെ പ്രൊ​ഡ​ക്ഷ​ൻ ന​മ്പ​ർ മൂ​ന്നി​ന്‍റെ പൂ​ജാ ച​ട​ങ്ങു​ക​ൾ മൈ​സൂ​രി​ൽ ന​ട​ന്നു.

ഷ​റ​ഫു​ദ്ദീ​നും വാ​ഴ 2വി​ലൂ​ടെ ഏ​റെ പ്ര​ശ​സ്തി​യാ​ർ​ജി​ച്ച അ​ല​ൻ ബി​ൻ സി​റാ​ജു​മാ​ണ് ഈ ​ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ പ്രോ​ജ​ക്ട് ഡി​സൈ​ന​ർ വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ പ്ര​ണ​വ് പ​റ​ശ്ശി​നി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ഷി​ബു സി ​സു​ശീ​ല​ൻ എ​ന്നി​വ​രാ​ണ്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യ കോ​ളേ​ജ് മു​ക്ക് എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​ണ് സം​വി​ധാ​യ​ക​ൻ ജി​തേ​ഷ്. ഒ​രു ഫാ​മി​ലി കോ​മ​ഡി എ​ന്‍റ​ർ​ടൈ​യി​ന​ർ ആ​യാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ‘ന​രി​വേ​ട്ട’​യ്ക്ക് ശേ​ഷം വ്യ​ത്യ​സ്ത​മാ​യ പ്ര​മേ​യ​ങ്ങ​ളി​ലു​ള്ള ചി​ത്ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ് ഇ​ന്ത്യ​ൻ സി​നി​മാ ക​മ്പ​നി. പി​ആ​ർ​ഒ: വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ, വാ​ഴൂ​ർ ജോ​സ്.

Latest News

Corehub Up